ബുണ്ടി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണി ചേര്‍ന്ന് പ്രിയങ്കാ ഗാന്ധിയുടെ മകള്‍ മിറായ. രാജസ്ഥാനില്‍ കോണ്‍ഗ്രസ് യാത്രയുടെ ഏഴാം ദിവസം രാഹുലിനും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും പരിസര പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീകളും ഉള്‍പ്പെടെ 5,000 സ്ത്രീകളാണ് നാരീ ശക്തി പദ യാത്രയില്‍ പങ്കെടുത്തത്. സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് നാരീ ശക്തി പദയാത്രയെന്ന് വിശേഷിപ്പിച്ചത്.
പ്രിയങ്ക ഗാന്ധിയോടൊപ്പം ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും ബുണ്ടി ജില്ലയിലെ ബാബായിയിലെ തേജജി മഹാരാജ് മാണ്ഡിയില്‍നിന്ന് രാവിലെ ആറു മണിയോടെ പുനരാരംഭിച്ച മാര്‍ച്ചില്‍ പങ്കെടുത്തു.
സെപ്തംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര
150 ദിവസം കൊണ്ട് 3,570 കിലോമീറ്റര്‍ പിന്നിട്ട് 2023 ഫെബ്രുവരി ആദ്യം ജമ്മു കശ്മീരില്‍ സമാപിക്കും.
आज #BharatJodoYatra को महिलाशक्ति की शक्ति मिली..
— Congress (@INCIndia) December 12, 2022
महिलाशक्ति ने अग्रणी होकर महिला सशक्तिकरण की आवाज़ को बुलंद कर कदम बढ़ाए। pic.twitter.com/RuDAEcKU9W






