ന്യൂദല്‍ഹി-ജമ്മു കശ്മീരിലെ ജനങ്ങളെ വംശഹത്യ ചെയ്യാന്‍ ആഹ്വാനം ചെയ്ത മാധ്യമപ്രവര്‍ത്തകക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലോക്‌സഭാ ടിവിയില്‍ നിയമനം. ചാനലില്‍ അസിസ്റ്റന്റ് പ്രൊഡ്യൂസറായാണ് ജാഗ്രതി ശുക്ലയെ നിയമിച്ചത്. ലോക്‌സഭാ ടിവിയുടെ വെബ്‌സൈറ്റില്‍ ഇവരുടെ നിയമനം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ സീ ന്യൂസ്, ന്യൂസ് 18 എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ട്വിറ്ററില്‍ വര്‍ഗീയവിദ്വേഷം നിറഞ്ഞ ട്വീറ്റുകളുമായി പ്രത്യക്ഷപ്പെടാറുള്ള ജാഗ്രതി ശുക്ലയുടെ ട്വിറ്റര്‍ അക്കൗണ്ട് മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കശ്മീരിലെ ജനങ്ങളെ വംശഹത്യ ചെയ്യാന്‍ ആഹ്വാനം ചെയ്തുള്ള പരാമര്‍ശങ്ങളെ തുടര്‍ന്നായിരുന്നു ഇത്. കര്‍ണാടകയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അപമാനിക്കുന്ന ഇവരുടെ ട്വീറ്റ് വിവാദമായിരുന്നു.
അലിഗഡ് സര്‍വകലാശാലയിലെ ജിന്ന ഛായാചിത്ര വിവാദത്തിലും ഇവര്‍ മുസ്്‌ലിം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി.