Sorry, you need to enable JavaScript to visit this website.

അഴിയൂരില്‍ മിനി ബസും വാനും  കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്കേറ്റു 

വടകര- ദേശീയപാതയില്‍ അഴിയൂരില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്ത്  പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തന്മാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ മാഹി ഗവ:  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെടെയും പരിക്ക് ഗുരുതരമല്ല. ഫയര്‍ഫോഴ്‌സുംചോമ്പാല പോലീസും സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ നാട്ടുകാരും സജീവമായി ഇടപെട്ടു

Latest News