ആലപ്പുഴ കടല്‍ത്തീരത്ത്  പോലീസുകാരന്റെ മൃതദേഹം

ആലപ്പുഴ-ആലപ്പുഴ കടപ്പുറത്ത് ഇ.എസ്.ഐ ആശുപത്രിക്ക് സമീപം പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തി. ആലപ്പുഴ എ.ആര്‍ ക്യാമ്പിലെ എ.എസ്.ഐ, കാഞ്ഞിരംചിറ സി.ബി കോട്ടേജില്‍ ഫെര്‍ഡി ഫെര്‍ണാണ്ടസിന്റെ മകന്‍ ഫെബി ഗോണ്‍സാല്‍വസ് (46) ആണ് മരിച്ചത്. 
ശനിയാഴ്ച വൈകിട്ട് വരെ ക്യാമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. പുലര്‍ച്ചെ 5.45ന് പതിവ് നടത്തത്തിനായാണ് നഗരത്തിലെ വീട്ടില്‍ നിന്നിറങ്ങിയത്. അതുകൊണ്ടുതന്നെ വൈകിയിട്ടും ബന്ധുക്കള്‍ക്ക് അസ്വാഭാവികത തോന്നിയില്ല. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുറച്ചുകാലമായി ഇദ്ദേഹം മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സയിലായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ വൈകിട്ട് മൂന്നോടെ എ.ആര്‍ ക്യാമ്പില്‍ പൊതുദര്‍ശനത്തിന് വെച്ചു. 
 

Latest News