സൗദിയില്‍ ബസപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവരില്‍ മലയാളിയും

റിയാദ്- റിയാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ദമാം റോഡില്‍ അല്‍മആദിന്‍ പാലത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സാപ്റ്റ്‌കോ ബസപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. മരിച്ച രണ്ടു പേര്‍ തമിഴ്‌നാട്, ബംഗ്ലാദേശ് സ്വദേശികളാണ്. മലയാളി ഡ്രൈവര്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി 11 ന് റിയാദില്‍നിന്ന് ദമാമിലേക്ക് പുറപ്പെട്ട ബസ് കനത്ത മഴയെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസ് ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കാണ് പരിക്കേറ്റത്. ഡ്രൈവറായ സുഡാനി പൗരനും സഹ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി മനോജും അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. റെഡ് ക്രസന്റിന്റെ ആംബുലന്‍സ് യൂനിറ്റുകള്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇതില്‍ മനോജ് ഒഴികെ ബാക്കിയെല്ലാവരും ആശുപത്രി വിട്ടു. മനോജ് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അപകട സമയത്ത് ബസ് ഓടിച്ചത് സുഡാനി പൗരനാണ്. മൃതദേഹങ്ങള്‍ റിയാദ് ശുമൈസി കിംഗ് സൗദ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

Latest News