Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒ.ഐ.സി.സി എക്‌സലൻസ് അവാർഡുകൾ സമ്മാനിച്ചു; പി.എം. മായിൻകുട്ടി പുരസ്‌കാരം ഏറ്റുവാങ്ങി

ജിദ്ദ- സംഗീതസാന്ദ്രവും വർണാഭവുമായ ചടങ്ങിൽ ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി ഒരുക്കിയ മെഗാഫെസ്റ്റിൽ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു. 
അവാർഡിന് അർഹരായ മലയാളം ന്യൂസ് എഡിറ്റർ പി.എം. മായിൻകുട്ടി (മാധ്യമ രംഗം), എ.സി മൻസൂർ (ബിസിനസ്), കുഞ്ഞുമോൻ കാക്കിയ എന്ന അബ്ദുൽ മുഹയ്മിൻ (ജീവകാരുണ്യം), ഡോ. അഹമ്മദ് ആലുങ്ങൽ (ആതുര സേവനം) എന്നിവർ മുഖ്യാതിഥി ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയിൽനിന്ന് അവാർഡുകൾ ഏറ്റുവാങ്ങി. കുഞ്ഞുമോൻ കാക്കിയക്കും ഡോ. അഹമ്മദ് ആലുങ്ങലിനും വേണ്ടി അവരുടെ പ്രതിനിധികളാണ് അവാർഡുകൾ സ്വീകരിച്ചത്. 
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യം അർപ്പിച്ചുള്ള പരിപാടിയോടെയാണ് മക്ക ഹുസൈനിയ ഖസർ അൽ റയാൻ ഓഡിറ്റോറിയത്തിൽ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് മക്ക ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങൾ വിവരിച്ചുള്ള പ്രദർശനം നടന്നു. അവാർഡ്ദാന ചടങ്ങിൽ  മക്ക ഒ.ഐ.സി.സി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജി ചുനക്കര സ്വാഗതം പറഞ്ഞു. കുമ്പളത്ത് ശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ശങ്കർ എളങ്കൂർ, ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ എന്നിവർ ആശംസ നേർന്നു. ഗായകൻ മിർസ ഷെരീഫ്, ഗാനരചയിതാവ് വി.എം. കുട്ടി ഓമാനൂർ എന്നിവരെയും വിവിധ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വനിതകളുൾപ്പെടെയുള്ള പ്രവർത്തകരെയും ആദരിച്ചു.  
പട്ടുറുമാൽ ഫെയിം ഷജീർ, ഫ്ളവേഴ്‌സ് കോമഡി ഉത്സവം ഫെയിം ആശാ ഷിജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന മ്യൂസിക്കൽ നൈറ്റും കുട്ടികളുടെ കലാപരിപാടികളും സ്ത്രീകളും കുട്ടികളുമടക്കം ഓഡിറ്റോറിയത്തിലെ തിങ്ങി നിറഞ്ഞ കാണികൾക്ക് ഹൃദ്യമായ അനുഭൂതി പകർന്നു. സജിൻ നിഷാദ് അവതാരകനായി.  
ജിബിൻ സമദ് കൊച്ചി, സലീം കണ്ണനാംകുഴി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നൗഷാദ് തൊടുപുഴ, ഹബീബ് കോഴിക്കോട് എന്നിവർ കുട്ടികളുടെ കലാപരിപാടികൾ കോഡിനേറ്റ് ചെയ്തു. സാക്കിർ കൊടുവള്ളി, ജെസിൻ കരുനാഗപ്പള്ളി, നൗഷാദ് പെരുന്തല്ലൂർ, അബ്ദുൽ സലാം, റയീഫ് കണ്ണൂർ, മുഹമ്മദ് ഷാ കൊല്ലം, ഷബീർ ചേളന്നൂർ, മനാഫ് ചടയമംഗലം, അബ്ദുൽ കരീം വരന്തപള്ളി, ഇബ്രാഹിം, ഷാഫി ചാരുംമൂട്, റഫീഖ് വരന്തപള്ളി, ജയിസ് ഓച്ചിറ എന്നിവർ വളണ്ടിയർ നിയന്ത്രണം നടത്തി. റഷീദ് ബിൻസാഗർ നന്ദി പറഞ്ഞു. 

Latest News