രാത്രി 11 ന് ശേഷം പുറത്തിറങ്ങി, ദമ്പതികള്‍ക്ക് 3000 രൂപ പിഴ

ബംഗളൂരു- രാത്രി പതിനൊന്നിനു ശേഷം പുറത്തിറങ്ങിയതിന്റെ പേരില്‍ ബംഗളൂരുവില്‍ ദമ്പതിളില്‍നിന്ന് പോലീസ് 3000 രൂപ പിഴ ഈടാക്കിയതായി പരാതി. വീടിന് അടുത്തുള്ള റോഡില്‍ വെച്ചാണ് ദമ്പതികളെ പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. രാത്രി പതിനൊന്നിനു ശേഷം പുറത്തിങ്ങാന്‍ അനുവാദമില്ലെന്നായിരുന്നു പോലീസിന്റെ വാദം.

സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികള്‍. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പിഗെഹള്ളി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളിനേയും ഹെഡ് കോണ്‍സ്റ്റബിളിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് കാര്‍ത്തി പത്രി എന്നയാളാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

 

Latest News