Sorry, you need to enable JavaScript to visit this website.

ഉപഭോക്താവിന്റെ വിവരങ്ങള്‍ പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം

റിയാദ് - വ്യക്തിഗത ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് വിവരങ്ങള്‍ ഉറപ്പുവരുത്താന്‍ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങളോടും സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു. നഫാദ് വഴിയാണ് ഓരോ ഉപഭോക്താവിനെയും തിരിച്ചറിയേണ്ടത്. അടുത്ത ജനുവരി അവസാനത്തിന് മുമ്പായി നടപടികള്‍ പൂര്‍ത്തിയാക്കണം.
മൊബൈല്‍ ഫോണ്‍ ബന്ധിപ്പിക്കാത്ത ഇഖാമകള്‍ വഴി 2021ല്‍ 4.84 മില്യന്‍ അക്കൗണ്ടുകള്‍ വിവിധ ബാങ്കുകളിലായി തുറന്നിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. ബാങ്കുകളുടെ നിരീക്ഷണ സംവിധാനങ്ങളിലെ ഇത്തരം പാളിച്ചകള്‍ കാരണമാണ് കഴിഞ്ഞ വര്‍ഷം സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണമായത്. ഐബാന്‍ നമ്പറും ഗുണഭോക്താവിന്റെ പേരും പൊരുത്തപ്പെടുന്നത് പരിശോധിക്കാനുള്ള നടപടിക്രമങ്ങളുടെ അഭാവത്തിന് പുറമെ കൃത്രിമ ബുദ്ധിയും ഉപഭോക്തൃ പെരുമാറ്റത്തെക്കുറിച്ചുള്ള പഠനവും ഉപയോഗപ്പെടുത്തി തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളിലെ കുറവും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Latest News