പ്രവാസി മലയാളിയുടെ ഷാപ്പില്‍ കയറി ആക്രമണം; മൂന്നു പേര്‍ കൂടി പിടിയില്‍

കോട്ടയം - പ്രവാസി മലയാളിയുടെ ഷാപ്പില്‍ കയറി ആക്രമണം നടത്തിയ കേസില്‍ കേസില്‍ മൂന്നു പേര്‍ കൂടി  പോലീസ് പിടിയിലായി. അതിരമ്പുഴ കോട്ടമുറി കോളനിയില്‍ പേമലമുകളേല്‍ വീട്ടില്‍ ഉദയകുമാര്‍ മകന്‍ നന്ദു കുമാര്‍ (24), അതിരമ്പുഴ കോട്ടമുറി കോളനിയില്‍ കൊച്ചുപുരയ്ക്കല്‍ ചിറയില്‍ വീട്ടില്‍ റോബിന്‍ മകന്‍ രാഹുല്‍  (22), കല്ലറ കാവിമറ്റം ഭാഗത്ത് കൂരാപ്പള്ളില്‍ വീട്ടില്‍ സിബി ആന്റണി മകന്‍ ജിഷ്ണു കുമാര്‍(24) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

അതിരമ്പുഴ മുണ്ടുവേലിപ്പടി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കള്ളു ഷാപ്പില്‍  കയറി ഷാപ്പ് ജീവനക്കാരനെ ചീത്ത വിളിക്കുകയും കള്ള് നിറച്ച് വച്ചിരുന്ന കുപ്പി ഉപയോഗിച്ച് ജീവനക്കാരന്റെ തലക്കടിക്കുകയുമായിരുന്നു. അതിനുശേഷം ഇവര്‍ ഷാപ്പിലെ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ജൂണ്‍ മാസം പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം.പ്രതികളെ പിടികൂടുന്നതിനായി  ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്   ഏറ്റുമാനൂര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന്  പോലീസ് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും പരാതിക്കാരനെ നേരില്‍ കണ്ട് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടുകയുമായിരുന്നു.പ്രതികളില്‍ ഒരാളായ നന്ദു കുമാറിന് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ അടിപിടി കേസുകളും,രാഹുലിന് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ കഞ്ചാവ് കേസും നിലവിലുണ്ട്.

 

Latest News