ചൈനയില്‍ നിയന്ത്രണങ്ങള്‍ നീക്കിയതോടെ കോവിഡ് കുതിച്ചുയരുന്നുവെന്ന് വിദഗ്ധന്‍

ബീജിംഗ്- ചൈനയില്‍ കോവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി രാജ്യത്തെ ആരോഗ്യ വിദഗ്ധരിലൊരാള്‍. കൊറോണ വൈറസ്  വ്യാപനം തടയുന്നതിനായി ആവിഷ്‌കരിച്ച കര്‍ശന നപടികള്‍ ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്..
നിര്‍ബന്ധിത പരിശോധനയുടെ വ്യാപ്തി കുറയ്ക്കാനും ചില പോസിറ്റീവ് കേസുകള്‍ വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യാനും വലിയ തോതിലുള്ള ലോക്ക്ഡൗണുകള്‍ അവസാനിപ്പിക്കാനുമാണ് തീരുമാനം.  അതേസമയം, കോവിഡ് പടരുമെന്ന ഭീത നിലനില്‍ക്കുന്നതിനാല്‍ ബീജിംഗിലെ ഷോപ്പുകളും റെസ്‌റ്റോറന്റുകളും വിജനമാണ്.
ചൈനയില്‍ ഒമിക്‌റോണ്‍ വകഭേദം വ്യപിക്കുകയാണെന്നും ഇത് കോവിഡ് കേസുകളുടെ വര്‍ധനക്ക് കാരണമാകുമെന്നും ഞായറാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ എപ്പിഡെമിയോളജിസ്റ്റ് സോംഗ് നാന്‍ഷാന്‍  പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഒമിക്രോണ്‍ ഒരാള്‍ക്ക് 22 പേരിലേക്ക് പകരാന്‍ കഴിയുമെന്നും കോവിഡ് മഹാമാരിക്കാലത്ത് മുഴുവന്‍  സര്‍ക്കാരിന്റെ മുന്‍നിര ഉപദേഷ്ടാവായിരുന്ന സോങ് പറഞ്ഞു.
ചൈനയില്‍ നിലവില്‍ പകര്‍ച്ചവ്യാധി അതിവേഗം പടരുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍, പ്രതിരോധവും നിയന്ത്രണവും എത്ര ശക്തമാണെങ്കിലും വ്യാപന ശൃംഖല പൂര്‍ണ്ണമായും വിച്ഛേദിക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ ഒതുക്കുകയും ചെയ്ത നയത്തിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ചൈനയുടെ 'സീറോകോവിഡ്' നയം ലഘൂകരിച്ചത്.
പ്രായമായ ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഇനിയും പൂര്‍ണ്ണമായി വാക്‌സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ധാരാളം രോഗികളെ സ്വീകരിക്കാനുള്ള ശേഷിയില്ലാത്ത ആശുപത്രികളും കോവിഡ് കേസുകളുടെ വര്‍ദ്ധന കൈകാര്യം ചെയ്യാന്‍ തടസ്സമാണ്. വ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നു.

 

Latest News