പിടിച്ചാല്‍ കിട്ടില്ല, വന്‍ അഴിച്ചുപണിക്ക് എയര്‍ ഇന്ത്യ, 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു

പാരീസ/ ന്യൂദല്‍ഹി- ടാറ്റ ഏറ്റെടുത്ത എയര്‍ ഇന്ത്യ എയര്‍ബസില്‍നിന്നും ബോയിംഗില്‍നിന്നുമായി അഞ്ഞൂറോളം പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. കോടികളുടെ ഇടപാടാണ് നടക്കുക. വലിയ രീതിയിലുള്ള അഴിച്ചുപണിക്കാണ് ടാറ്റയുടെ കീഴില്‍ എയര്‍ ഇന്ത്യ തയാറെടുക്കുന്നത്.
ചെറിയ 400 വിമാനങ്ങളും വലിയ 100 വിമാനങ്ങളുമാണ് ടാറ്റയുടെ പദ്ധതിയിലുള്ളത്. കരാറിന്റെ മിനുക്കുപണികള്‍ നടക്കുകയാണ്. ഏതാനും ദിവസത്തിനുള്ളില്‍ അന്തിമ രൂപമാകുമെന്നാണ് കരുതുന്നത്.
കരാറിനെക്കുറിച്ച് പ്രതികരിക്കാന്‍ എയര്‍ബസും ബോയിംഗും തയാറായില്ല.

 

Latest News