കാറില്‍ യുവതിക്ക് പീഡനം, കുഞ്ഞിനെ പുറത്തെറിഞ്ഞു കൊന്നു; ഡ്രൈവര്‍ അറസ്റ്റില്‍

മുംബൈ- മഹാരാഷ്ട്രയില്‍ 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വാഹനത്തില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും അമ്മയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പാര്‍ഘര്‍ ജില്ലയിലെ മുംബൈഅഹമ്മദാബാദ് ഹൈവേയിലാണ് സംഭവം. യുവതിയെയും വാഹനത്തില്‍ നിന്ന് തള്ളിയിട്ടെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെല്‍ഹാറില്‍ നിന്ന് പോഷറിലേയ്ക്ക് പോകാന്‍ കുട്ടിയുമായി ടാക്‌സിയില്‍ കയറിയതായിരുന്നു യുവതി. കൂടെ വേറെയും യാത്രക്കാരുണ്ടായിരുന്നു. യാത്രയ്ക്കിടെ ടാക്‌സി െ്രെഡവറും യാത്രക്കാരും ചേര്‍ന്ന് പീഡിപ്പിച്ചതായി യുവതി പോലീസിനോട് പറഞ്ഞു. എതിര്‍ത്തപ്പോള്‍ കൈയിലുണ്ടായിരുന്ന മകളെ ഓടുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലൈംഗികമായി ഉപദ്രവിച്ച ശേഷം യുവതിയെയും വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News