ലഹരി മാഫിയ പതിനഞ്ചുകാരനെ ആക്രമിച്ച  സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം 

വര്‍ക്കല-കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചതിന് പതിനഞ്ചുകാരനെ ലഹരി മാഫിയ ആക്രമിച്ച സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന് പരാതി. പ്രതികള്‍ പരാതിക്കാരെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി.  കേസ് പിന്‍വലിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.  വര്‍ക്കലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ നാല് പേര്‍ക്കെതരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.എന്നാല്‍ സംഭവം നടന്ന്  ഒമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെയാരെയും കസ്റ്റഡിയില്‍ എടുക്കാത്ത സാഹചര്യത്തില്‍ പതിനഞ്ചുകാരന്റെ കുടുംബം ഡിജിപിക്ക് പരാതി നല്‍കി. അയിരൂര്‍ സ്വദേശികളായ നാല് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ മാസം രണ്ടിനാണ് സംഭവം നടന്നത്. കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു പതിനഞ്ചുകാരന്‍. അവിടെയുണ്ടായിരുന്ന സെയ്ദ്, വിഷ്ണു, ഹുസൈന്‍, അല്‍ അമീന്‍ എന്നിവര്‍ കുട്ടിയെ കഞ്ചാവ് ബീഡി വലിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. 

Latest News