ന്യൂദല്‍ഹി- ദല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിനലില്‍ വന്‍ തിരക്ക്. ജനക്കൂട്ടത്തിന്റെ ചിത്രങ്ങള്‍ യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു.
ഇമിഗ്രേഷനിലും ചെക്ക് ഇന്നിലും നീണ്ട ക്യൂവാണെന്നും യാതൊരു നിയന്ത്രണവുമില്ലെന്നുമാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്. ആഴ്ചകളായി തുടരുന്ന പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതായും ടെര്‍മിനല്‍ മൂന്നില്‍ ഒരു എക്‌സ്‌റേ മെഷീന്‍ കൂടി എത്തിച്ചതായും എയര്‍പോര്‍ട്ട് അതോറിറ്റി വിശദീകരിക്കുന്നു.