കോഴിക്കോട്- വാഹനാപകടത്തില്‍ എസ് ഐയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് എസ് ഐ മണക്കടവ് സ്വദേശി വിചിത്രനാ(52)ണ് വാഹനാപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ചാലപ്പുറം മാങ്കാവ് റോഡില്‍ മൂരിയാട് പാലത്തിലായിരുന്നു അപകടം. രാത്രി ട്രാഫിക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു എസ് ഐ. റോഡരികില്‍ കിടന്ന വിചിത്രനെ അതുവഴിവന്ന രണ്ട് യുവാക്കളാണ് പി വി എസ് ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവിടെ നിന്ന് ആസ്റ്റര്‍ മിംസിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചയോടെ മരിച്ചു. അപകടത്തില്‍ എസ് ഐയ്ക്ക് തലക്കാണ് പരിക്കേറ്റത്.