റിയാദ് - ട്വിറ്റർ സന്ദേശങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രതികരണങ്ങൾ ലഭിക്കുന്ന ലോക നേതാക്കളിൽ സൽമാൻ രാജാവ് മുൻനിരയിൽ.
ദേശീയ ദിനത്തോടനുബന്ധിച്ച് സൽമാൻ രാജാവ് പോസ്റ്റ് ചെയ്ത ട്വീറ്റ് ആണ് സൗദിയിൽ ഏറ്റവും കൂടുതൽ പ്രതികരണം ലഭിച്ച ട്വീറ്റ് എന്ന് ട്വിറ്റർ കമ്പനി അറിയിച്ചു.
ദേശീയ ദിനത്തോടനുബന്ധിച്ച് സൽമാൻ രാജാവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശം കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും കൂടുതൽ പ്രതികരണം ലഭിച്ച 100 ട്വീറ്റുകളിൽ ഒന്നും അറബ് ലോകത്ത് ഏറ്റവും കൂടുതൽ പ്രതികരണം ലഭിച്ച ട്വീറ്റുമാണ്. സൽമാൻ രാജാവിന്റെ ജനകീയതയും ട്വിറ്റർ അക്കൗണ്ടുകൾ വഴി രാജാവുമായുള്ള സൗദി പൗരന്മാരുടെ പ്രതികരണവുമാണ് ഇത് വ്യക്തമാക്കുന്നത്. ദേശീയ ദിനത്തിന് സൽമാൻ രാജാവ് നടത്തിയ ട്വീറ്റിന് 3,45,000 റീട്വീറ്റുകളും 1,78,000 ലൈക്കുകളും ലഭിച്ചു.
സൽമാൻ രാജാവിന്റെ ട്വീറ്റുകൾക്ക് ശരാശരി 1,47,000 റീട്വീറ്റുകൾ ലഭിക്കുന്നുണ്ടെന്നും ട്വിറ്റർ കമ്പനി അധികൃതർ അറിയിച്ചു.






