സൗദി അറേബ്യയും ചൈനയും 46 കരാറുകള്‍ ഒപ്പുവെച്ചു

റിയാദ് - ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ സന്ദര്‍ശനത്തിനിടെ സൗദി അറേബ്യയും ചൈനയും ആകെ 46 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ഹൈഡ്രജന്‍ ഊര്‍ജം, നീതിന്യായം, ചൈനീസ് ഭാഷാ പഠനം, പാര്‍പ്പിടം, നിക്ഷേപം, റേഡിയോ, ടെലിവിഷന്‍, ഡിജിറ്റല്‍ ഇക്കോണമി, സാമ്പത്തിക വളര്‍ച്ച, വാര്‍ത്താ കവറേജ്, നികുതി മാനേജ്‌മെന്റ്, അഴിമതി വിരുദ്ധ പോരാട്ടം, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ എന്നീ മേഖലകളില്‍ ചൈനയും സൗദി അറേബ്യയും ഗവണ്‍മെന്റ് തലത്തില്‍ 12 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു.
ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ മേഖലയും തമ്മില്‍ ഒമ്പതു കരാറുകളും ധാരണാപത്രങ്ങളും സൗദിയിലെയും ചൈനയിലെയും സ്വകാര്യ കമ്പനികള്‍ തമ്മില്‍ 25 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു.

 

Latest News