സൗദി സല്‍വ ബോര്‍ഡറില്‍ വന്‍ തിരക്ക്

ദമാം- ഖത്തര്‍ ലോക കപ്പ് ക്വര്‍ട്ടര്‍ ഫൈനല്‍ മത്സരം കാണാന്‍ ആയിരങ്ങള്‍ സൗദി സല്‍വ ബോര്‍ഡരില്‍. അഭൂതപൂര്‍വ്വമായ ജനക്കൂട്ടം എത്തിയതോടെ ഗതാഗത സംവിധാനം താരുമാറായി.  തടിച്ചു കൂടിയ ആയിരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ പോലീസും സെക്യൂരിറ്റി ജീവനക്കാരും ഏറെ ബുദ്ധിമുട്ടി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നീണ്ട ക്യു രാവിലെ മുതല്‍ തുടരുന്നുണ്ട്. മതിയായ ബസ് സര്‍വീസുകള്‍ ഇല്ലാത്തതാണ് തിരക്ക് വര്‍ധിക്കാന്‍ കാരണമായത്.

 

Latest News