Sorry, you need to enable JavaScript to visit this website.

ചോമ്പാല്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍  ആഹ്വാനം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വടകര- ഇവിടേക്കടുത്ത ചോമ്പാല്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കണമെന്നു വാട്സ്ആപ് ഗ്രുപ്പില്‍ ശബ്ദ സന്ദേശമിട്ട കേസില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. വടകര മുക്കാളി സ്വദേശി ഷംസുദ്ധീന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കലാപാഹ്വാനത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ചോമ്പാല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 505(1)(ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 46 വയസാണ് ഷംസുദ്ദീന്. ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.  കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Latest News