പയ്യോളിയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു; പരിക്കേറ്റ മകൾ ആശുപത്രിയിൽ

കോഴിക്കോട് - പയ്യോളി ടൗണിനടുത്ത റെയിൽവേ ഗേറ്റിന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു. പയ്യോളി ശ്രീനിലയത്തിൽ ഗായത്രി(32)യാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് വയസ്സുള്ള മകൾ അരോഹിയയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടാണ് ദാരുണമായ അപകടമുണ്ടായത്. കുട്ടിയുടെ കൈക്കാണ് പരിക്ക്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രാജധാനി എക്‌സ്പ്രസാണ് തട്ടിയത്. ഭർത്താവ്: ഇരിങ്ങത്ത് ആശാരികണ്ടി സനീഷ് (മണിയൂർ എൻജിനിയറിങ് കോളേജ്). അച്ഛൻ: ശ്രീധരൻ. അമ്മ: സരോജിനി. സഹോദരി: അഞ്ജലി (പയ്യോളി സഹകരണ ബാങ്ക്).

Latest News