വിവാഹ വാഗ്ദാനം നല്‍കി  പീഡിപ്പിച്ച യുവഡോക്ടര്‍ അറസ്റ്റില്‍

കൊച്ചി- വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവഡോക്ടര്‍ അറസ്റ്റില്‍. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ആലപ്പുഴ ആറാട്ടുപുഴ കളപ്പുരയ്ക്കല്‍ അശ്വതി നിവാസില്‍ വിഷ്ണു (30)വിനെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പല സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.പീഡന വിവരം പുറത്തുപറയുമെന്ന് അറിയിച്ചപ്പോള്‍ വിഷ്ണു യുവതിയെ മര്‍ദിച്ചു. യുവതിയുടെ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

Latest News