പട്ടികജാതി പീഡന നിരോധന നിയമപ്രകാരം   സാബു എം ജേക്കബിനെതിരെ കേസ് 

കൊച്ചി- കിഴക്കമ്പലം ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബിനെതിരെ കേസ്. കുന്നത്തുനാട് എം എല്‍ എ പി വി ശ്രീനിജന്റെ പരാതിയില്‍ പുത്തന്‍കുരിശ് പോലീസാണ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.
ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എത്തിയ എം എല്‍ എയെ വേദിയില്‍ വച്ച് പരസ്യമായി അപമാനിച്ചെന്നാണ് പരാതി. പല തവണയായി ട്വന്റി 20 നേതൃത്വം വിവേചനപരമായി പെരുമാറുന്നതായി ആരോപിച്ച് എം എല്‍ എ രംഗത്ത് വന്നിട്ടുണ്ട്. എം എല്‍ എയും ട്വന്റി 20 പ്രസിഡന്റും തമ്മിലുള്ള പോരില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന കേസാണിത്.

            


 

Latest News