വടക്കാഞ്ചേരി-ഇലന്തൂര്‍ ഇരട്ടനരബലിക്കിരയായ റോസ്ലിന്റെ മകളുടെ ഭര്‍ത്താവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കാഞ്ചേരി എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടകവീട്ടിലാണ് ബിജുവിന്റെ മൃതദേഹം കാണപ്പെട്ടത്. ഭാര്യ മഞ്ജു വര്‍ഗീസ് മകനൊപ്പം എറണാകുളത്തുള്ള വീട്ടില്‍ പോയിരിക്കുകയായിരുന്നു. അതിനാല്‍ ബിജു വീട്ടില്‍ തനിച്ചായിരുന്നു. വടക്കാഞ്ചേരിയില്‍ ഏതാനും മാസം മുമ്പാണ് ഇവര്‍ വാടകവീടെടുത്ത് താമസം തുടങ്ങിയത്. ട്രസ് വര്‍ക്ക് തൊഴിലാളിയാണ് ബിജു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.






