Sorry, you need to enable JavaScript to visit this website.
Friday , January   27, 2023
Friday , January   27, 2023

സൗദിയില്‍ രണ്ടു മലയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു

സൈതലവി,അബ്ദുല്‍ കരീം

മലപ്പുറം- എആര്‍ നഗര്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ കരീം  (55), ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി പുത്തന്‍ പീടിയേക്കല്‍  സൈതലവി (55) എന്നിവര്‍ ജിദ്ദയിലെ ആശുപത്രികളില്‍ മരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അബ്ദുല്‍ കരീം ഹയ്യ സനാബീലില്‍ ബഖാല ജീവനക്കാരനായിരുന്നു. സൈതലവി അമീര്‍ ഫവാസില്‍ ഹൗസ് െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങള്‍ ജിദ്ദയില്‍ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെഎംസിസിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നതായി കെഎംസിസി വെല്‍ഫെയര്‍ വിംഗ് അറിയിച്ചു.

 

Latest News