ഗുജറാത്തില്‍ ഭൂപേന്ദ്ര പാട്ടീല്‍ തന്നെ മുഖ്യമന്ത്രി

അഹമ്മദാബാദ്- ഗുജറാത്തില്‍ ഭൂപേന്ദ്ര പാട്ടീല്‍ മുഖ്യമന്ത്രിയായി തുടരും. ചരിത്ര ഭൂരിപക്ഷത്തോടെ അധികാരത്തുടര്‍ച്ച നേടിയ ബി.ജെ.പി സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഘാട്ട്‌ലോഡിയ മണ്ഡലത്തില്‍നിന്ന് 1.92 ലക്ഷം വോട്ടുകളുടെ പിന്‍ബലത്തിലാണ് ഭൂപേന്ദ്ര പാട്ടീലിന്റെ ജയം.
ഡിസംബര്‍ 12 തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും.

 

Latest News