Sorry, you need to enable JavaScript to visit this website.

പോപ്പുലര്‍ ഫ്രണ്ട് കേസ്; കേരളത്തിലും കര്‍ണാടകയിലും എന്‍.ഐ.എ റെയ്ഡ്

ന്യൂദല്‍ഹി- പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെട്ട ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേരളത്തിലെ കോഴിക്കോട് ജില്ലയിലും കര്‍ണാടകയിലെ കലബുറഗി ജില്ലയിലും മൂന്നിടങ്ങളില്‍ പരിശോധന നടത്തി.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും ഫണ്ട് സ്വരൂപിക്കുന്നതിനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കാന്‍ പരിശീലന ക്യാമ്പുകള്‍ നടത്തിയെന്നും എന്‍ഐഎ സ്വമേധയാ എടുത്ത കേസില്‍ പറയുന്നു.
വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും വിവിധ രേഖകളും  പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News