കവര്‍ച്ചക്കെത്തിയ രണ്ടു പേരെ പിടികൂടി, യുവാക്കളുടെ ധീരതക്ക് അഭിനന്ദനം

പിടിയിലായ മോഷണ സംഘത്തിലെ സന്തോഷ്, മുനീര്‍ എന്നിവര്‍

തലശ്ശേരി- ഒരു കൂട്ടം യുവാക്കളുട സമയോചിതമായ ഇടപെടലിലൂടെ രണ്ടംഗ മോഷണ സംഘത്തെ പിടികൂടാനായി.ചൊക്ലി മേനപ്രം ആണ്ടിപിടികയില്‍ കവര്‍ച്ചാശ്രമം  പരാജയപ്പെടുത്തിയ  യാവാക്കളുടെ ധീരതയെ നാടാകെ അഭിനന്ദിച്ചു.
 പുലര്‍ച്ചെ ഒന്നേകാല്‍ മണിക്ക് ചൊക്ലിയിലെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സ്ഥലത്തു
നിന്ന് വരികയായിരുന്ന എ.പി.നവാസിന്റെ ഫോണില്‍  കിഴക്കെ പറമ്പത്ത് വീടിന്റെ പരിസരം സംശയകരമായ സാഹചര്യത്തില്‍ ഒരു വാഹനം നിര്‍ത്തിയതായി  വിവരം വരികയായിരുന്നു. മോഷ്ടാക്കള്‍ സഞ്ചരിച്ച ഇരുചക്രവാഹനം
ചൊക്ലി - പൂക്കോം റോഡിലായിരുന്നുഉണ്ടായിരുന്നത്. ഉടന്‍ തന്നെ നവാസിന്റെ നേതൃത്തില്‍ ഒരു കൂട്ടം യുവാക്കള്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ഇടവഴിയിലൂടെ രണ്ട് പേര്‍ ഓടി മറയുന്നതും  ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മോഷണ സംഘം ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകാനും ശ്രമം നടത്തി. എന്നാല്‍ ആണ്ടിപ്പിടിക  ജിലാനി മസ്ജിന്‌സമീപം ഓട്ടോറിക്ഷ ക്രോസ് ചെയത് നിര്‍ത്തി ഇരുചക്രവാഹനം തടഞ്ഞു.  പരിശോധിച്ചപ്പോള്‍  കമ്പിപ്പാര,കൈയുറ, ഏക്‌സോ,ബ്ലെയ്ഡ്, സ്‌ക്രൂ ഡ്രൈവര്‍എന്നിവ കണ്ടെത്തി.
ചൊക്ലി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന പോലീസെത്തി മോഷ്ടാക്കളെ സ്‌റ്റേഷനിലേക്ക് കൊണ്ട്‌പോയി കൂടുതല്‍ ചോദ്യം ചെയ്തു.സ്റ്റേഷനില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ കണ്ണൂരിലുംപരിസരത്തും
നിരവധി കവര്‍ച്ച നടത്തിയ പ്രധാന കവര്‍ച്ചാ സഘത്തില്‍പ്പെട്ട കടമ്പൂര്‍ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന കെ.സന്തോഷ്.കണ്ണാടി പറമ്പ്  ആറാം പീടികയിലെഅഞ്ചില്ലത്ത് മുനീര്‍എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. പ്രതികളെ തലശ്ശേരി ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

 

Latest News