Sorry, you need to enable JavaScript to visit this website.

കേസൊഴിവായി, സജി ചെറിയാന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തിയേക്കും

തിരുവനന്തപുരം - സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സി.പി.എം ആലോചന. അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കാന്‍ കാരണമായ ഭരണഘടനാവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് നീക്കം. നാളെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായേക്കും. സജി ചെറിയാനു മുന്നില്‍ തടസങ്ങളില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് വിവാദത്തില്‍പ്പെട്ട സജി ചെറിയാന്റെ എം.എല്‍.എ സ്ഥാനം റദ്ദാക്കണമെന്ന ഹരജി കോടതി തള്ളിയതും നീക്കത്തിന് സാഹചര്യമൊരുക്കി. എം.എല്‍.എ സ്ഥാനത്ത് നിന്നും സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. സജി ചെറിയാനെ എം.എല്‍.എ സ്ഥാനത്തുനിന്നു അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു ഇത്.
കേസില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്ന് പോലീസും നിലപാടെടുത്തു. കേസന്വേഷണം അവസാനിപ്പിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News