പി. എന്‍. ബി തട്ടിപ്പില്‍ മാനേജരുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മാനേജര്‍ എം. പി റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. റിജില്‍ രാജ്യം വിടുന്നത് തടയാന്‍ ക്രൈംബ്രാഞ്ച് തെരച്ചില്‍ നോട്ടീസ് പുറത്തിറക്കി. 

റിജിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. അക്കൗണ്ട് മരവിപ്പിക്കുന്നതിനു തൊട്ടു മുന്‍പ് റിജില്‍ അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചുവെന്നു കണ്ടെത്തിയതോടെയാണു രാജ്യം വിടുന്നത് തടയാന്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

തട്ടിയെടുത്ത തുകയില്‍ 10 കോടി രൂപ റിജില്‍ ഓഹരി വിപണിയിലാണ് ചെലവാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ റമ്മി, വായ്പ തിരിച്ചടവ്, വ്യക്തിഗത പണമിടപാട് എന്നിവയ്ക്കായി ബാക്കി തുക ഉപയോഗിച്ചതായും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകളുണ്ട്. 

റിജിലുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ വിശദാംശങ്ങളും  ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സ്വന്തം ശമ്പളവും വായ്പയും ഉപയോഗിച്ച് ഓഹരി വിപണിയില്‍ ഇടപെട്ടു തുടങ്ങിയ റിജില്‍ 2021 മുതല്‍ കോര്‍പ്പറേഷന്‍ അക്കൗണ്ടുകളില്‍ നിന്ന് പണം തിരിമറി നടത്തി. ജൂണില്‍ ലിങ്ക് റോഡ് ശാഖയില്‍ നിന്ന് എരഞ്ഞിപ്പാലത്തേക്ക് ട്രാന്‍സ്ഫറായ റിജില്‍ അവിടെ തട്ടിപ്പ് നടത്തിയിട്ടില്ല. 

Latest News