സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. നാടിന്റെ വികസനത്തിനെതിരായ പ്രക്ഷോഭത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍ കേന്ദ്രാനുമതി ലഭിച്ചാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം രംഗത്തെത്തിയത്.  സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനം കാരണം ഭൂവുടമകള്‍ക്ക് വായ്പ എടുക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് പറഞ്ഞ റോജി എം. ജോണ്‍ എം. എല്‍. എ നോട്ടിഫിക്കേഷന്‍ മരവിപ്പിച്ച് ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

Latest News