ന്യൂദല്‍ഹി- ഗുജറാത്തില്‍ ചില മേഖലകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായെങ്കിലും പല മേഖലകളിലും നേട്ടമുണ്ടാക്കാനായെന്ന് മുകുള്‍ വാസ്‌നിക്. അതുകൊണ്ടുതന്നെ പാര്‍ട്ടി തകര്‍ന്നടിഞ്ഞെന്ന് പറയാനാകില്ലെന്നും അദ്ദേഹം വിശദമാക്കി.
മികച്ച ഫലങ്ങള്‍ ലഭിക്കുന്നിടത്ത് സാഹചര്യം എങ്ങനെ മെച്ചപ്പെടുത്താമെന്നും പ്രതീക്ഷയ്ക്കനുസരിച്ച് വരാത്ത മണ്ഡലങ്ങളില്‍ എന്തു ചെയ്യാനാകുമെന്നും പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.