ഹിമാചല്‍ എം. എല്‍. എമാരെ രാജസ്ഥാനിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്

ന്യൂദല്‍ഹി- ഹിമാചല്‍ പ്രദേശില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. ബി. ജെ. പി നടത്താന്‍ സാധ്യതയുള്ള നീക്കങ്ങള്‍ മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കുന്നത്. ജയിക്കുന്ന എം. എല്‍. എമാരെ രാജസ്ഥാനിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി. ജെ. പിയുടെ 'ഓപ്പറോഷന്‍ താമര' മുന്‍കൂട്ടി തകര്‍ക്കുന്നതിനായി എം. എല്‍. എമാരെ മാറ്റുന്ന ചുമതല ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങിനുമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബസ്സിലായിരിക്കും എം. എല്‍. എമാരെ മാറ്റുക. എ. ഐ. സി. സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags

Latest News