വനിതാ ഡോക്ടറെ ശകാരിച്ചെന്ന പരാതിയില്‍  പോലീസ് അധികാരിക്കെതിരെ കേസ്

മാനന്തവാടി- വയനാട്ടില്‍ വനിതാ ഡോക്ടറെ ശകാരിച്ചെന്ന പരാതിയില്‍ പോലീസ് അധികാരിക്കെതിരേ കേസ്. കോഴിക്കോട് വിജിലന്‍സ് എസ്.പി പ്രിന്‍സ് അബ്രഹാമിനെതിരേയാണ് മാനന്തവാടി മജിസ്ട്രറ്റ് കോടതി നിര്‍ദേശിച്ചതനുസരിച്ചു പോലീസ് കേസെടുത്തത്. പ്രിന്‍സ് അബ്രഹാം അനാവശ്യമായി ശകാരിച്ചുവെന്നായിരുന്നു ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ പരാതി. നവംബര്‍ 20നാണ് പരാതിക്കു ആധാരമായ സംഭവം. പിറ്റേന്നു ഡോക്ടര്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് കൂട്ടാക്കിയില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍ അംഗമായ കെ.ജി.എം.ഒ.എ കോടതിയെ സമീപിച്ചത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാനുമാണ് കോടതി ഉത്തരവായത്. പരാതിയില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരണവും ജില്ലയിലെ മറ്റു സര്‍ക്കാര്‍ ആശുപത്രികളില്‍ കരിദിനാചരണവും നടത്തിയിരുന്നു

Latest News