ജയ്പൂര്‍-രാജസ്ഥാനില്‍ ന്യൂനപക്ഷകാര്യ മന്ത്രി സാലിഹ് മുഹമ്മദിന്റെ അശ്ലീല വീഡിയോ വൈറലായതിനെ തുടര്‍ന്ന് രാജി ആവശ്യവമായി ബി.ജെ.പി. മന്ത്രി അടിവസ്ത്രം മാത്രം ധരിച്ച സ്ത്രീയുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിലെ സംഭാഷണം കേള്‍ക്കാന്‍ കഴിയുന്നില്ല.
അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മന്ത്രിയെ പിരിച്ചുവിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഇതാദ്യമായല്ല നിങ്ങളുടെ മന്ത്രി സ്ത്രീക്കൊപ്പം നില്‍ക്കുന്ന ആക്ഷേപകരമായ വീഡിയോ വൈറലാകുന്നതെന്നും മന്ത്രി സാലിഹ് മുഹമ്മദിനെ പുറത്താക്കണമെന്നും രാജസ്ഥാന്‍ ബിജെപി മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ആവശ്യപ്പെട്ടു. മുസ്ലീം സമുദായത്തിന്റെ മതഗുരുവും അന്തരിച്ച മുന്‍ കാബിനറ്റ് മന്ത്രിയുമായ ഗാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദെന്നും പിതാവിന്റെ പേരിലാണ് അദ്ദേഹം മന്ത്രിയായതെന്നും
ബിജെപിയുടെ ദേശീയ വിവര സാങ്കേതിക വകുപ്പ് ചുമതലയുള്ള അമിത് മാളവ്യ ട്വീറ്റ് ചെയ്തു.