ബി.ജെ.പി പണി തുടങ്ങിയെന്ന് സിസോദിയ, കൗണ്‍സിലര്‍മാരെ വിളിക്കുന്നു

ന്യൂദല്‍ഹി- ദല്‍ഹി കോര്‍പറേഷന്‍ പിടിച്ചയുടനെ ബി.ജെ.പി പണി തുടങ്ങിയതായി ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ജയിച്ച ആപ് കൗണ്‍സിലര്‍മാര്‍ക്ക് ബി.ജെ.പിയുടെ ഫോണ്‍ വിളി വന്നുതുടങ്ങി. കൂറുമാറ്റാനാണ് ശ്രമം. ബി.ജെ.പിയുടെ കളിക്ക് ആപ് കൗണ്‍സിലര്‍മാരെ കിട്ടില്ലെന്നു സിസോദിയ പറഞ്ഞു.
ബി.ജെ.പിക്കാരുടെ ഫോണുകള്‍ റെക്കോഡ് ചെയ്യാന്‍ കൗണ്‍സിലര്‍മാരോട് പറഞ്ഞിട്ടുണ്ട്. 15 വര്‍ഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ച് 250 ല്‍ 134 സീറ്റ് നേടിയാണ് ആപ് ദല്‍ഹി കോര്‍പറേഷന്‍ പിടിച്ചത്. ബി.ജെ.പിക്ക് 104 സീറ്റ് നേടാനെ കഴിഞ്ഞുള്ളു.

 

Latest News