ടാങ്കർ ലോറിയുമായി ഇടിച്ചകാർ കത്തി; യാത്രക്കാരനെ രക്ഷിച്ചു

പത്തനംതിട്ട- അടൂരിൽ എംസി റോഡിൽ ടാങ്കർ ലോറി ഇടിച്ച് കാർ കത്തി. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരനെ ഫയർഫോഴ്സ് രക്ഷിച്ചു . വടക്കടത്തുകാവ് നടയ്ക്കാവ് ജങ്ഷനിലാണ് സംഭവം . കൊട്ടാരക്കര ശ്രീശൈലത്തിൽ ജയചന്ദ്ര ( 56 ) നെയാണ് രക്ഷപ്പെടുത്തിയത് . കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും അടൂർ ഭാഗത്തേക്ക് വരികയായിരുന്ന സാൻട്രോ കാറുമാണ് കൂട്ടിയിടിച്ചത് . അപകടത്തിന് പിന്നാലെ കാറിന്റെ മുൻവശത്ത് തീ ഉയർന്നു . യാത്രക്കാരൻ കാറിൽ കുടുങ്ങിപ്പോവുകയും ചെയ്തു .

രണ്ട് യൂണിറ്റ് വാഹനവുമായി സേന എത്തുമ്പോൾ നാട്ടുകാർ തീ അണച്ചിരുന്നു . ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാർ തുറന്ന് ഫയർഫോഴ്‌സ് ജയചന്ദ്രനെ രക്ഷിച്ചു. സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി

Latest News