മരണം 40 ആയി; മിന്നലും മഴയും തുടരുമെന്ന് മുന്നറിയിപ്പ് 

ന്യൂദല്‍ഹി- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 40 ആയി. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഞായറാഴ്ച ശക്തമായ മഴയും മിന്നലുമാണ് ആളപായമുണ്ടാക്കിയത്. ദല്‍ഹിയില്‍ കനത്ത പൊടിക്കാറ്റിനുശേഷമുണ്ടായ മഴയില്‍ നിരവധി മരങ്ങള്‍ കടപുഴകി. ഏതാണ്ട് 70 വിമാന സര്‍വീസുകളെ ബാധിച്ചു. 
ഉത്തര്‍പ്രദേശിലാണ് 18 മരണം. ബംഗാളില്‍ ഒമ്പതുപേരും ആന്ധ്രയില്‍ എട്ട് പേരും ദല്‍ഹിയില്‍ അഞ്ച് പേരും തെലങ്കാനയില്‍ മൂന്ന് പേരും മരിച്ചു.
അടുത്ത 48 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ ഉത്തര, പടിഞ്ഞാറന്‍ ഇന്ത്യയില്‍ മിന്നലും മഴയും തുടരുമെന്ന് കാലവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശിലെ സംബല്‍പുരില്‍ മിന്നലിനെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ 100 വീടുകള്‍ക്ക് തീപ്പിടിച്ചു. 

Latest News