Sorry, you need to enable JavaScript to visit this website.

എറണാകുളത്ത് പശുക്കള്‍  കൂട്ടത്തോടെ ചത്ത നിലയില്‍

കൊച്ചി-എറണാകുളം അമ്പലമേടില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. അഞ്ച് പശുക്കളാണ് ചത്തത്. വാഹനം ഇടിച്ചാണ് പശുക്കള്‍ ചത്തത്. എഫ് എ സി ടി കോമ്പൗണ്ടില്‍ മേയാനിറങ്ങിയ പശുക്കള്‍ റോഡിലേക്കിറങ്ങിയപ്പോഴാണ് ദാരുണമായ അപകടം ഉണ്ടായത്. റോഡരികില്‍ നിര നിരയായി പശുക്കള്‍ ചത്ത നിലയിലായിരുന്നു. ഇന്നു പുലര്‍ച്ചെ അഞ്ചേമുക്കാലോടെയായിരുന്നു അപകടം. ഒരു ടോറസ് വാഹനം പശുക്കളെ ഇടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Latest News