ഡിവെഎഫ്ഐ നേതാവിന്റെ ഫോണില്‍  30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍

തിരുവനന്തപുരം-പൊതുസമൂഹത്തില്‍ ലഹരിക്കെതിരേ പ്രവര്‍ത്തിക്കുന്ന യുവനേതാവായ ജിനേഷിന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ച പോലീസ് ഞെട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഇയാളുടെ ഫോണില്‍ പോലീസ് കണ്ടെത്തി. ഇത് കൂടുതല്‍ സാങ്കേതികപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷിന് ഹിന്ദിയിലും ഇക്കണോമിക്സിലും ബിരുദാനന്തരബിരുദമുണ്ട്. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാള്‍ തുടങ്ങിയ മാരകായുധങ്ങളുപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്.

Latest News