തിരുവനന്തപുരം- കോവളത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട ലാത്‌വിയന്‍ യുവതിയുടെ സഹോദരിക്ക് 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കണമെന്ന് അഡി.പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കേസുമായി ബന്ധപ്പെട്ട് ഏറെ നാള്‍ സഹോദരിക്ക് കേരളത്തില്‍ കഴിയേണ്ടിവന്നതായി അഡി.ജില്ലാ ജഡ്ജി കെ.സനില്‍കുമാര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. സഹായധനം ലഭിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി തുടര്‍ നടപടി സ്വീകരിക്കണം.
കൊലക്കുറ്റം, കൂട്ടബലാത്സംഗം, തെളിവു നശിപ്പിക്കല്‍, ലഹരി മരുന്നു നല്‍കി ഉപദ്രവം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളില്‍ പ്രതികളായ ഉമേഷിനും ഉദയകുമാറിനും ഇരട്ട ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. ഇരുവരും ജീവിതാവസാനം വരെ തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായി 3.42 ലക്ഷം രൂപയുടെ പിഴയാണ് പ്രതികള്‍ നല്‍കേണ്ടത്. ഇതില്‍ രണ്ടു ലക്ഷം രൂപ വിദേശ വനിതയുടെ സഹോദരിക്ക് നല്‍കണം.
ആയുര്‍വേദ ചികിത്സയ്ക്കായി 2018 ഫെബ്രുവരി 21നാണ് സഹോദരിക്കൊപ്പം യുവതി കേരളത്തിലെത്തിയത്. മാര്‍ച്ച് 14ന് നടക്കാനിറങ്ങിയ ഇവരെ കാണാതായി. 36 ദിവസം കഴിഞ്ഞ് അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ ലഹരിമരുന്നു നല്‍കി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കേസ്.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)






