Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചൈന-ഗൾഫ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് റിയാദിലെത്തുന്നു

റിയാദ് - ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് ദ്വിദിന സന്ദര്‍ശനാര്‍ഥം ബുധനാഴ്ച റിയാദിലെത്തുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങള്‍ വെളിപ്പെടുത്തി. ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ ചൈന-ഗള്‍ഫ്, ചൈന-അറബ് ഉച്ചകോടികള്‍ നടക്കും. ചൈന-അറബ് ഉച്ചകോടിയില്‍ 14 അറബ് രാജ്യങ്ങളുടെ പ്രസിഡന്റുമാരും ഭരണാധികാരികളും പങ്കെടുക്കുമെന്നാണ് കരുതുന്നത്. അറബ്-ചൈന ബന്ധത്തിലെ നാഴികക്കല്ലായി ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനവും ഇതിനിടെ നടക്കുന്ന ഉച്ചകോടികളും മാറുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News