VIDEO കള്ളനോട് കാരുണ്യവുമായി കടയുടമ; വരൂ സഹായിക്കാം

ലണ്ടന്‍- മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കള്ളനെ തേടി ഷോപ്പ് ഉടമ. ബ്രിട്ടനിലെ ഡ്യൂസ്ബറിയിലാണ് സംഭവം. ഷോപ്പിലെത്തി ഫോണുകള്‍ കവര്‍ന്ന ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ ഡോര്‍ ലോക്ക് ചെയ്താണ് കുടുക്കിയിരുന്നത്. പിന്നീട് ഫോണുകള്‍ തിരികെ ഏല്‍പിച്ച കള്ളനെ പോകാന്‍ അനുവദിക്കുകയും ചെയ്തു.

ഈ വീഡിയോ വൈറാലയതിനു പിന്നാലെയാണ് കടയുടമയുടെ അടുത്ത വീഡിയോ ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ടത്. ജീവിക്കാന്‍ ബുദ്ധമുട്ടുകയാണെങ്കില്‍ വീഡിയോയില്‍ കാണുന്ന മോഷ്ടാവിനെ സഹായിക്കാന്‍ തയാറാണെന്നാണ് കടയുടമയുടെ വാഗ്ദാനം. പലരും പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും നിങ്ങള്‍ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നയാളാണെങ്കില്‍ ഷോപ്പിലേക്ക് വരണമെന്നും സഹായിക്കാമെന്നുമാണ് മോഷ്ടാവിനോട് പറഞ്ഞിരിക്കുന്നത്.

ഷോപ്പില്‍ നടന്ന കവര്‍ച്ചയുടെ വീഡിയോ നിങ്ങളെല്ലാവരും കണ്ടിരിക്കും. മോഷണത്തെ അപലപിക്കാനല്ല, അയാളെ കണ്ടെത്താനാണ് ശ്രമമെന്നും കടയുടമ പറഞ്ഞു.

മറ്റുള്ളവരോട് കരുണ കാണിച്ചാല്‍ നിങ്ങള്‍ക്കും കരുണ ലഭിക്കുമെന്നും മറ്റുള്ളവര്‍ക്ക് മാപ്പ് നല്‍കുക, അല്ലാഹു നിങ്ങള്‍ക്കും മാപ്പ് നല്‍കുമെന്ന പ്രവാചക വചനവും കടയുടമ ചേര്‍ത്തിട്ടുണ്ട്.

 

Latest News