വടകര- വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ബൈക്കുകള്‍ കത്തിച്ച നിലയില്‍ 'വയനാട് മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികളുടെ ബൈക്കുകളാണ് കത്തിച്ചത്. വൈക്കിലശേരി റോഡിലെ കെ ടി അരുണിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ റോഡിലേക്ക് തള്ളിമാറ്റിയാണ് കത്തിച്ചത്.ഏറാമല സ്വദേശി കിരണ്‍ രാജിന്റേതാണ് ഒരു ബൈക്ക്. പുലര്‍ച്ചെയാണ് സംഭവം.കെ എസ് യു പ്രവര്‍ത്തകരായ ഇരു വിദ്യാര്‍ത്ഥികളും പോളിടെക്‌നിക്കില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്റിലാണ്.
സംഘര്‍ഷത്തില്‍ എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ്ണ ഗൗരിക്ക് പരിക്കേറ്റിരുന്നു.സംഭവത്തിന്റെ തുടര്‍ച്ചയാണ് തീവെപ്പ് എന്നാണ് അനുമാനം. വടകര പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ ണ്ടെത്താനായില്ല.