Sorry, you need to enable JavaScript to visit this website.

പൊടിക്കാറ്റ്: റിയാദിൽ കെട്ടിടം ഭാഗികമായി തകർന്നു

റിയാദ് - തലസ്ഥാനത്ത് കഴിഞ്ഞ ദിവസം  ആഞ്ഞുവീശിയ ശക്തമായ പൊടിക്കാറ്റിൽ റിയാദ് നഗരസഭക്ക് കീഴിലുള്ള ഒരു കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. കെട്ടിടത്തിന്റെ തൂൺ നിലംപതിച്ച് രണ്ട് കാറുകൾ പൂർണമായും നശിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്. സുൽത്താന ഡിസ്ട്രിക്ടിലാണ് സംഭവം. ഭാഗ്യവശാൽ ഡ്രൈവർമാരിൽ ഒരാൾ അപകടത്തിന് തൊട്ടുമുമ്പ് ഹോട്ടലിലേക്കും അപരൻ ഒരു മൊബൈൽ ഷോപ്പിലേക്കും നീങ്ങിയത് രക്ഷയായി. കെട്ടിടം തകർന്ന സംഭവത്തിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ട്വീറ്റിൽ ഒരാൾ വ്യക്തമാക്കി. 
ശക്തമായ പൊടിക്കാറ്റ് വീശുമ്പോൾ വേഗത പരമാവധി കുറക്കുന്നതിനും ലൈറ്റ് ഓൺ ചെയ്യുന്നതിനും ശ്രദ്ധിക്കണമെന്ന് ട്രാഫിക് സുരക്ഷാ വിഭാഗം ഡ്രൈവർമാരോട് അഭ്യർഥിച്ചു.


 

Latest News