Sorry, you need to enable JavaScript to visit this website.

മോഡിക്കെതിരായ ട്വീറ്റ്; തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ അറസ്റ്റില്‍

അഹമ്മദാബാദ്- തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെയെ അഹമ്മദാബാദ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒ ബ്രെയന്‍ ട്വീറ്റ് ചെയ്തു.
മോര്‍ബി പാലത്തിലെ ദുരന്തം സംബന്ധിച്ച ട്വീറ്റുകളാണ് അറസ്റ്റിനു കാരണമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഷെയര്‍ ചെയ്യപ്പെടുന്ന വ്യാജവാര്‍ത്തകളെക്കുറിച്ചും രേഖകളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും സാകേത് ഗോഖലെ വിവരാവകാശ നിയമത്തിന്റെ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചതായും സൈബര്‍ െ്രെകം വിംഗ് വൃത്തങ്ങള്‍ അറിയിച്ചു. തെറ്റായ പത്ര കട്ടിങ്ങുകളും പങ്കുവെച്ചിരുന്നു. പാലം തകര്‍ന്ന് 135 പേര്‍ മരിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി മോര്‍ബി സന്ദര്‍ശനത്തിനായി 30 കോടി ചെലവഴിച്ചുവെന്നാണ് വിവിധ ചെലവുകളുടെ വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട്  സാകേത് ആരോപിച്ചിരുന്നത്. ഇവന്റ് മാനേജ്‌മെന്റിനു വേണ്ടി  5.5 കോടി രൂപ ചെലവഴിച്ചുവെന്നും കുറ്റപ്പെടുത്തിയിരുന്നു.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


പ്രാദേശിക അധികാരികളുമായി നടത്തിയ പരിശോധനയില്‍ വിവരാവകാശ പ്രകാരം അത്തരം വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന്  സൈബര്‍ െ്രെകം പോലീസ് കണ്ടെത്തി.  തുടര്‍ന്നാണ് സൈബര്‍ െ്രെകം പോലീസ് സാകേത് ഗോഖലെയ്‌ക്കെതിരെ കേസെടുത്തത്.  തെറ്റായ വിവരങ്ങള്‍ പോസ്റ്റ് ചെയ്തതിന് ശേഷം പലരും അത് റീട്വീറ്റ് ചെയ്യുകയും സ്ഥിരീകരിക്കാത്ത ചില രേഖകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
രാജസ്ഥാനില്‍നിന്ന് അറസ്റ്റ് ചെയത ഗോഖലെയെ ഗുജറാത്തിലെത്തിച്ചിട്ടുണ്ട്.

 

Latest News