ഒന്റാറിയോ- കാനഡയിലെ ഒന്റാറിയോ പ്രവിശ്യയില്‍ 21 കാരിയായ കനേഡിയന്‍ സിഖ് യുവതി വെടിയേറ്റ് കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ബ്രാംപ്്ടണില്‍ താമസിക്കുന്ന പവന്‍പ്രീത് കൗറാണ് മരിച്ചത്. ഒന്റാറിയോ പ്രവിശ്യയിലെ മിസിസാഗ നഗരത്തില്‍ ശനിയാഴ്ച രാത്രിയാണ് അജ്ഞാതനായ അക്രമി നിറയൊഴിച്ചതെന്ന് പീല്‍സ് റീജിയണല്‍ പോലീസ് പത്രക്കുറിപ്പില്‍ പറഞ്ഞു.
പെട്രോള്‍ പമ്പിന് പുറത്ത് വെച്ചാണ് കൗറിന് വെടിയേറ്റത്. രാത്രി പത്തരയോടെയാണ് ഒരു സ്ത്രീക്ക് വെടിയേറ്റതായി പോലീസിന് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയതായി പത്രക്കുറിപ്പില്‍ പറയുന്നു.
കൗര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ഡ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ടിം നഗ്‌തേഗാള്‍ പറഞ്ഞു. പ്രതിയെ കുറിച്ച് ചെറിയ വിവരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. സംശയിക്കുന്നയാളുടെ സ്ത്രീയാണോ പുരുഷനാണോ എന്ന് വ്യക്തമല്ല. കറുത്ത വസ്ത്രം ധരിച്ച അക്രമി സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
താഴെ വീണ യവതിയുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ കാര്‍മേല സാന്‍ഡോവല്‍ പറഞ്ഞതായി ടൊറന്റോ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഹൈസ്‌കൂള്‍ പാര്‍ക്കിംഗ് സ്ഥലത്ത് ഇന്ത്യന്‍ വംശജനായ മെഹക്പ്രീത് സേഥി എന്ന കൗമാരക്കാരനെ മറ്റൊരു കൗമാരക്കാരന്‍ ഏതാനും ദിവസം മുമ്പ് കുത്തിക്കൊലപ്പെടുത്തിയിരുന്നു.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)






