ന്യൂദല്‍ഹി- ദല്‍ഹിയിലെ ചാവ്ലയില് 19 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയില്‍ പുനപരിശോധന ഹരജി.
കഴിഞ്ഞ മാസം ഏഴിനാണ് കേസിലെ മൂന്നു പ്രതികളെ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്. ഇതിനെതിരേയാണ് പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ ക്രൂരമായ പല കാര്യങ്ങളും കണക്കിലെടുക്കാതെയാണ് പ്രതികളെ വിട്ടയച്ചതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ചില വസ്തുതകള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും ഹരജിയില്‍ ആരോപിക്കുന്നു.






