Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 21 വയസ്സായ മക്കളുടെ ഇഖാമ പുതുക്കാന്‍ നിയന്ത്രണം

റിയാദ് - ആശ്രിത വിസയില്‍ രാജ്യത്ത് കഴിയുന്ന, 21 പൂര്‍ത്തിയായവരുടെ ഇഖാമകള്‍ പുതുക്കാന്‍ നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. 21 വയസ് പിന്നിട്ട ആശ്രിത വിസയിലുള്ള മകന്റെ ഇഖാമ പുതുക്കാന്‍ രക്ഷകര്‍ത്താവായ വിദേശി ആഗ്രഹിക്കുന്ന പക്ഷം മകന്‍ വിദ്യാര്‍ഥിയാണെന്ന് തെളിയിക്കുന്ന രേഖകള്‍  നിര്‍ബന്ധമാണ്.
ആശ്രിത വിസയില്‍ രാജ്യത്ത് കഴിയുന്ന 25 പൂര്‍ത്തിയാകുന്ന ആണ്‍മക്കളുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റല്‍ നിര്‍ബന്ധമാണ്. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്ന സമയത്ത് ഗുണഭോക്താവ് രാജ്യത്തിനകത്തായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ആശ്രിത വിസക്കാരായ മുതിര്‍ന്ന പെണ്‍മക്കളുടെ ഇഖാമകള്‍ പുതുക്കാന്‍ അവര്‍ വിവാഹിതരല്ല എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കല്‍ നിര്‍ബന്ധമാണെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.

 

 

Latest News