Sorry, you need to enable JavaScript to visit this website.

പ്രണയത്തിന് നോ പറഞ്ഞ പതിനാലുകാരിയെ  പതിനെട്ടുകാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു 

തൊടുപുഴ- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനെട്ടുകാരന്‍ പിടിയില്‍. കോലാനി മാനന്തടം കോടായില്‍ വീട്ടില്‍ യദുകൃഷ്ണനാണ് പിടിയിലായത്. പോക്സോ ചുമത്തിയാണ് തൊടുപുഴ സി ഐ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രണയം നിരസിച്ച പതിനാലുകാരിയെ വാഹനത്തില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചു. ഇതോടെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest News