ലോകകപ്പ് കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു

കോട്ടയം- കോട്ടയത്ത് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇല്ലിക്കല്‍ സ്വദേശിയായ അമീന്‍ മുഹമ്മദാണ് (22) മരിച്ചത്. ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.
ഷോക്കേറ്റതിന് പിന്നാലെ രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കവുങ്ങ് നാട്ടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്.
അപകടത്തില്‍ അമീന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഷോക്കേറ്റിരുന്നു. എന്നാല്‍ രണ്ട് പേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.

 

Latest News